International News

ഹിറ്റ്ലറിൻറെ മീശയുമായി പുടിൻ; ടൈം മാഗസിൻ കവർ ചിത്രം വ്യാജം

. ഹിറ്റ്ലറിന്റെ മീശയും പുതിന്റെ മുഖവും ചേർത്ത് വെച്ച് ടൈം മാഗസിൻ കവർ ചിത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം . ‘ചരിത്രം ആവർത്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെ
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് വ്യാജൻ പ്രചരിക്കുന്നത്.

രണ്ട് ചിത്രങ്ങളാണ് ടൈം മാഗസിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുതിന്റെ മുഖചിത്രത്തിൽ ഹിറ്റ്ലറിന്റെ മീശയുടെ ഭാഗം മുറിച്ച് ഒട്ടിച്ച ഒരു ചിത്രവും, പുതിന്റെ കണ്ണുകളുടെ ഭാഗത്ത് നാസി ചിഹ്നവും ഹിറ്റ്ലറിന്റെ കണ്ണുകളുമായിട്ടുള്ള മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഫെബ്രുവരി 28 – മാർച്ച് 7 ലക്കം മാഗസിന്റെ കവർ, ‘ചരിത്രം ആവർത്തിക്കുന്നു, എങ്ങനെയാണ് പുതിൻ യൂറോപ്പിന്റെ സ്വപ്നങ്ങൾ തകർത്തത്’ എന്ന ടാഗ് ലൈനോട് കൂടിയുള്ള ചിത്രമാണ് വൈറലാകുന്നത്.

പുതിയ ലക്കം ടൈം മാഗസിന്റെ കവർ ചിത്രത്തിന്റെ ടാഗ് ലൈൻ ചരിത്രം ആവർത്തിക്കുന്നു എന്ന
തന്നെയാണ് എന്നാൽ കവർ ചിത്രം യുദ്ധ ടാങ്കുമായി നിൽക്കുന്ന റഷ്യൻ പട്ടാളക്കാർ ആണ്. ടൈം മാഗസിന്റെ പുതിയ ചിത്രം ടൈം മാഗസിൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക് ഡിസൈനറായ പാട്രിക് മുൾദർ എന്നയാളാണ് വൈറലാകുന്ന മുഖ ചിത്രങ്ങൾക്ക് പിന്നിൽ. കവർ ചിത്രം നിർമ്മിക്കുന്നതിന്റെ വീഡിയോയും പാട്രിക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!