യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. ബ്രിട്ടണ്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ പുറത്താക്കണമെന്ന് യുക്രൈനിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു, അതിനുളള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളും ബ്രിട്ടണ്‍ നയിക്കുമെന്നും പ്രിതി പട്ടേല്‍ വ്യക്തമാക്കി.
തീവ്രവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്ന ഏജന്‍സിയാണ് ഇന്റര്‍പോള്‍. നിലവില്‍ 195 രാജ്യങ്ങളാണ് ഇന്റര്‍പോളിലുള്ളത്. 1990 മുതല്‍ ഇന്റര്‍പോളില്‍ അംഗമാണ് റഷ്യ.
ഇന്റര്‍പോളിലെ റഷ്യയുടെ അംഗത്വത്തിനെതിരേ നേരത്തെ തന്നെ യുക്രൈന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2018ല്‍ റഷ്യന്‍ ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ പ്ലോകോപുചുക് ഇന്റര്‍പോളിന്റെ തലവനായി വന്നാല്‍ അംഗത്വത്തില്‍ നിന്ന് പിന്മാറുമെന്ന് അന്നത്തെ യുക്രൈന്‍ ആഭ്യന്തരവകുപ്പ് മന്ത്രി ആര്‍സെന്‍ അവകോവ് പറഞ്ഞിരുന്നു. റഷ്യന്‍ പ്രതിനിധി ഇന്റര്‍പോള്‍ മേധാവി ആയി വരുന്നത് ലോകത്തിനാകെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ദക്ഷിണകൊറിയന്‍ കിം ജോങ് യാങ്ങിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.