Kerala News

കെപിസിസി പ്രസിഡന്റായാല്‍ കോൺഗ്രസിനെ അടിത്തട്ട് മുതൽ ശക്തിപ്പെടുത്തും; കെ സുധാകരൻ

കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.പ്രസിഡന്റായാല്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തമാക്കിയാല്‍ ജനങ്ങളുമായുള്ള ബന്ധം തിരികെ കൊണ്ടുവരാന്‍എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെ തന്നോട് സംസാരിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഇത്തവണ നിര്‍ണായക പോരാട്ടമാണ് ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും, കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളി സിപിഐഎം ആണെന്നും കെ സുധാകരന്‍ പറഞ്ഞു . വിജയസാധ്യതയ്ക്ക് മാത്രമാണ് പരിഗണന നല്‍കുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പരിഗണനയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി

പി സി ജോര്‍ജിന്റെ നാവിന് എല്ലില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഹാദി പരാമര്‍ശം അപലപനീയമാണ്. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണ്. കോണ്‍ഗ്രസില്‍ സ്വാധീനം ചെലുത്താന്‍ ലീഗിന് അവകാശമുണ്ട്. അതില്‍ തെറ്റില്ല. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ ഖേദമില്ല. ജാതീയമായ പരാമര്‍ശമല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

പ്രസിഡന്റാക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ തയാറായാല്‍ കണ്ണൂരില്‍ വിജയിപ്പിക്കും. അദ്ദേഹത്തിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും. മുല്ലപ്പള്ളിയുടെ മനസ് താന്‍ നോവിക്കില്ലെന്നും കെ സുധാകരന്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!