ന്യൂഡൽഹി ∙ കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലാണ് പ്രഖ്യാപനം. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് ആദ്യ കർത്തവ്യം. ജനങ്ങളുടെ അഭിലാഷം യാഥാർഥ്യമാക്കൽ രണ്ടാമത്തെ കർത്തവ്യമെന്നും എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം മൂന്നാമത്തെ കർത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തെഴിലവസരവും വർധിച്ചു. ലേബർ കോഡടക്കം മുന്നൂറിലധികം പരിഷ്കാരങ്ങൾ നടപ്പാക്കി.
തമിഴ്നാട്ടിലെ പരമ്പരാഗത കാഞ്ചീപുരം സാരി ധരിച്ചാണ് നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിനെത്തിയത്. ഇതോടെ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാടിന് ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ ബിഹാറിലെ പരമ്പരാഗത സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. ബിഹാറിന് ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായിരുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്.
തുണിത്തര വ്യവസായ ശാലകളെ ആധുനികവൽക്കരിക്കുന്നതിനായി തുണിത്തര വികസന, തൊഴിൽ പദ്ധതി
ടൂറിസം മേഖല
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും
10000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിയമിക്കും
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്‍റുമായി ചേര്‍ന്ന് പരിശീലനം നല്‍കും
ട്രക്കിംഗ് – ഹൈക്കിംഗ് മേഖല ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങലിലും
വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കും
വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന് നിർമ്മല സീതാരാമൻ. സേവന മേഖലയിലെ വളർച്ചയ്ക്കുള്ള സാധ്യതകൾ ഒപ്റ്റിമൈസ് ചെയ്യാനുള്ള മേഖലകൾക്ക് ഈ കമ്മിറ്റി മുൻഗണന നൽകും. കൂടാതെ AI പോലുള്ള പുതിയ സാങ്കേതികവിദ്യ സേവന മേഖലയിൽ ചെലുത്തുന്ന സ്വാധീനം അവലോകനം ചെയ്യുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ കേരളം അടക്കം സംസ്ഥാനങ്ങളിൽ പദ്ധതി
അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും
സ്കൂളുകളിലും കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ
രാജ്യത്തെ 15,000 സ്കൂളുകളിലും 500 കോളജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ പ്രഖ്യാപിച്ചു.ആനിമേഷൻ, ഗെയിമിങ്, കോമിക് മേഖലകളുടെ വളർച്ച ലക്ഷ്യമിട്ട്
തീരദേശ ടൂറിസം പദ്ധതിയിൽ ഇടം നേടി കേരളം
വിക്സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങൾക്ക് ഉന്നതതല സമിതി
വിക്സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങൾക്ക് ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഈ സമിതി ബാങ്കിംഗ് മേഖലയെ സമഗ്രമായി അവലോകനം ചെയ്യും.
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിൽ (എൻബിഎഫ്‌സി) രണ്ടെണ്ണമായ പവർ ഫിനാൻസ് കോർപ്പറേഷനും (പിഎഫ്‌സി) ആർഇസി ലിമിറ്റഡും (മുമ്പ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ) പുനഃക്രമീകരിക്കുന്നതിനായി നിർദ്ദേശം സമർപ്പിച്ചു.
അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയർ 2, ടയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും
മെഡിക്കൽ മേഖല
മെഡിക്കൽ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകൾ
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കും
വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കും
എല്ലാ ജില്ലകളിലും നിർബന്ധമായും വനിത ഹോസ്റ്റൽ നിർമ്മിക്കും
അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രാവർത്തികമാക്കും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തികമാക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ജലപാത മേഖലയിലെ മികവിനായി പ്രാദേശികമായി പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കും. ഉൾനാടൻ ജലപാതകളെ പരിപാലിക്കുന്ന കപ്പലുകൾക്കായി വാരണാസിയിലും പട്നയിലും റിപ്പെയർ ഇക്കോ സിസ്റ്റം സ്ഥാപിക്കും.
25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചുവെന്ന് ധാനകാര്യ മന്ത്രി
പൊതു മൂലധന ചെലവ് 11 ലക്ഷം കോടി രൂപയായി
ബജറ്റ് എസ്റ്റിമേറ്റിൽ പൊതു മൂലധന ചെലവ് പലമടങ്ങ് വർദ്ധിച്ച് 11 ലക്ഷം കോടി രൂപയാക്കി
ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍
മുംബൈ – പൂനെ
പൂനെ – ഹൈദരാബാദ്
ഹൈദരാബാദ് – ബംഗളുരു
ഹൈദരാബാദ് – ചൈന്നൈ
ചെന്നൈ – ബംഗളുരു
ഡല്‍ഹി- വാരണാസി
വാരണാസി – സിലിഗൂരി
അതിവേഗ റെയിൽവെ ഇടനാഴിയിൽ കേരളം ഇല്ല
അതിവേഗ റെയിൽവെ ഇടനാഴിയിൽ കേരളത്തെ പരിഗണിച്ചില്ല
ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി
ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി
അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍
കായിക ഉപകരണ നിർമാണത്തിന് പദ്ധതി
സ്പോർട്സ് സാധനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരാനുള്ള സാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് 2026 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കായിക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾക്ക് കൈത്താങ്ങ്
സൂക്ഷ്മ സംരംഭങ്ങൾക്ക് 2000 കോടി
ടെക്സ്റ്റൈൽ മേഖലയ്ക്ക് 5 പദ്ധതി
പ്രകൃതിദത്ത നൂല്‍ ഉത്പാദനം വര്‍ധിപ്പിക്കും
നൂതന സാങ്കേതിക വിദ്യയ്ക്ക സഹായം
നാഷണല്‍ ഹാന്‍ഡ് ലൂം ആന്‍റ് ഹാന്‍ഡിക്രാഫ്റ്റ് പ്രോഗ്രാം
മെഗാ ടെക്സറ്റൈല്‍ പാര്‍ക്ക് സ്ഥാപിക്കും
ഖാദി മേഖലയ്ക്കായി – മഹാത്മാ ഗാന്ധി ഗ്രാം സ്വരാജ് ഇനീഷ്യേറ്റീവ്
ചെറുകിട വ്യവസായത്തിന് 10,000 കോടി
ആറ് മേഖലകളിൽ ഇടപെടലുകൾ നിർദ്ദേശിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ
അതിർത്തി മേഖലകൾ ഉൾപ്പെടെ ഏഴ് തന്ത്രപ്രധാന ഉൽപ്പാദനം വർദ്ധിപ്പിക്കൽ
പാരമ്പര്യ വ്യാവസായിക മേഖലകളെ പുനരുജ്ജീവിപ്പിക്കൽ
ചാമ്പ്യൻ എംഎസ്എംഇകൾ സൃഷ്ടിക്കൽ
അടിസ്ഥാന സൗകര്യങ്ങൾക്ക് ശക്തമായ പിന്തുണ നൽകൽ
ദീർഘകാല സുരക്ഷയും സ്ഥിരതയും ഉറപ്പാക്കൽ
നഗര സാമ്പത്തിക മേഖലകൾ
സെമി കണ്ടക്ടര്‍ മിഷന് 40000 കോടി പ്രഖ്യാപിച്ചു
അപൂർവ്വ ധാതുക്കളുടെ കോറിഡോറിൽ കേരളം
അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തി. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതു ഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള ബയോ ഫാർമ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റും
ആഗോള ബയോ ഫാർമ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിർമ്മല സീതാരാമൻ. ബയോഫാര്‍മ ശക്തി പദ്ധതിയ്ക്ക് 10000 കോടി രൂപ വകയിരുത്തി
മൂന്ന് കര്‍ത്തവ്യങ്ങൾക്ക് ഊന്നലെന്ന് നിർമ്മല സീതാരാമൻ
സുസ്ഥിര സാമ്പത്തിക വളര്‍ച്ച ലക്ഷ്യം
ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുട വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കും
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം
യുവശക്തി നയിക്കുന്ന ബജറ്റ്
യുവശക്തി നയിക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ
ബജറ്റ് അവതരണം ആരംഭിച്ചു
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.
കേന്ദ്ര ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം
ബജറ്റ് അവതരണത്തിന് മുന്നോടിയായി ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കേന്ദ്ര ബജറ്റിന് അംഗീകാരം നൽകി.
വികസിത് ഭാരത് എന്ന സ്വപ്നത്തിലേക്ക് നയിക്കുന്ന ബജറ്റാവും അവതരിപ്പിക്കുക: കിരൺ റിജ്ജു
വികസിത് ഭാരത് എന്ന സ്വപ്നത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ചരിത്ര ബജറ്റാകും അവതരിപ്പിക്കുകയെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജു വ്യക്തമാക്കി.
ശ്രദ്ധേയമായി നിർമ്മല സീതാരാമൻ്റെ കാഞ്ചീവരം സാരി
ഇത്തവണ ബജറ്റ് അവതരണത്തിന് എത്തിയ നിർമ്മല സീതാരാമൻ്റെ കാഞ്ചീവരം സാരി ശ്രദ്ധേയമായി. തമിഴ്നാട്ടിൽ നിന്നുള്ള പരമ്പരാഗത കാഞ്ചീവരം സാരി നിർമ്മല സീതാരാമൻ തെരഞ്ഞെടുത്തത് രാഷ്ട്രീയ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്. ഇളം സ്വർണ്ണ-തവിട്ട് ചെക്കുകളുള്ള പർപ്പിൾ സാരിയാണ് നിർമ്മ സീതാരാമൻ തെരഞ്ഞെടുത്തത്. സമ്പന്നമായ പട്ടിനും വിദഗ്ധമായ കരകൗശല വൈദഗ്ധ്യത്തിനും പേരുകേട്ട കാഞ്ചീവരം സാരികൾ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കൈത്തറികളിൽ ഒന്നാണ്. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സ്വന്തം സംസ്ഥാനത്തെ കൈത്തറി പാരമ്പര്യത്തെ ഉയർത്തിക്കാണിക്കാനാണ് നിർമ്മല സീതാരാമൻ കാഞ്ചീവരം സാരി തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ.
2019 ലെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോൾ പിങ്ക് നിറത്തിലുള്ള മംഗളഗിരി സാരി ധരിച്ചാണ് കൈത്തറി പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന രീതിയ്ക്ക് നിർമ്മല സീതാരാമൻ തുടക്കം കുറിച്ചത്. 2020 ൽ മഞ്ഞ-സ്വർണ്ണ സിൽക്ക് സാരി, 2021 ൽ പോച്ചാംപള്ളി ഇക്കാത്ത്, 2022ൽ ഒഡീഷയിലെ ബോംകായ്, 2023 ൽ കർണാടകയിലെ ഇൽക്കൽ, 2024 ൽ സമ്പൂർണ്ണ ബജറ്റിനായി ഒരു മംഗളഗിരി സിൽക്ക് സാരി, ഇടക്കാല ബജറ്റിനായി കാന്ത എംബ്രോയ്ഡറി ചെയ്ത നീല ടസ്സർ സിൽക്ക് സാരി എന്നിവയായിരുന്നു നിർമ്മല സീതാരാമൻ ധരിച്ചത്.

