Kerala

പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവം; എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി: പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പിടിയിൽ. നിഖിൽ, ശ്രേയ എന്നിവരാണ് അന്വേഷണത്തിൽ പൊലീസിന്റെ പിടിയിലായത്. കർണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട് പൊലീസ് വിദ്യാർത്ഥികളെ പിടികൂടിയത്.

കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇവർ മോഷ്ടിച്ചത്. 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെൽമെറ്റിൽ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഒഴിഞ്ഞുകിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേർ നായ്ക്കുട്ടിയെ എടുത്ത് ഹെൽമെറ്റിൽ ഒളിപ്പിച്ചു കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.

കടയുടമകൾ ഉടൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ ഒരു പെറ്റ്‌ഷോപ്പിൽ നിന്ന് വിദ്യാർത്ഥികൾ നായ്ക്കുട്ടികൾക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!