കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.മാർച്ച് ഒന്നിനു മുൻപ് അന്തിമ റിപ്പോർട്ട് നൽകണം.അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും പോസിക്യൂഷൻ അറിയിച്ചു. അതേസമയം ദിലീപിനെതിരെയുള്ള വധ ഗൂഢാലോചന കേസിൽ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിൽ തെളിവെടുപ്പ് നടന്നു . ദിലീപ് അടക്കമുള്ള പ്രതികൾ ഇവിടുത്തെ ഫ്ളാറ്റിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘമെത്തി തെളിവെടുപ്പ് നടത്തിയത്.
നടിയെ ആക്രമിച്ച കേസ്;പ്രോസിക്യൂഷന് തിരിച്ചടി മാർച്ച് ഒന്നിനുമുമ്പ് അന്തിമ റിപ്പോർട്ട് നൽകണം

