Local

ഇടത് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു :എ.പി അബ്ദുസമദ്

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടത് മുന്നണി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്.’ വീഴ്ച്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം ‘ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന ‘ സ്റ്റുഡന്റ്സ് വാര്‍ ‘ ന്റെ ഭാഗമായുള്ള സമര ചുമര് കുന്ദമംഗലം ഗാന്ധി സ്വകയറിന് സമീപം നിയോജകമണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍, നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.പി സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.എം മുഹാദ് സ്വാഗതവും ട്രഷറര്‍ ഉബൈദ് ജി.കെ നന്ദിയും പറഞ്ഞു.നിയോജകമണ്ഡലം ഭാരവാഹികളായ ഷിഹാദ് പൊന്നാരിമീത്തല്‍,അന്‍ഫാസ് കാരന്തൂര്‍, റജീബ് പാലക്കുറ്റി,അന്‍വര്‍ വി.ഇ കമ്മറ്റി അംഗങ്ങളായ അജാസ് പിലാശ്ശേരി, സിറാജ് ചൂലാംവയല്‍, സഹദ് പെരിങ്ങൊളം എന്നിവര്‍ നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!