കേരളത്തിൽ ഭരണം പിടിക്കാനാണ് ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ.കോണ്‍ഗ്രസ് മുക്ത കേരളം ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ഞങ്ങള്‍ ഒന്നും ചെയ്യേണ്ട. അത് ലീഗ് ചെയ്യുന്നുണ്ട്. മുസ്ലീം ലീഗിന്റെ പണികൊണ്ടാണ് ഇവിടെ കോണ്‍ഗ്രസ് വിമുക്ത കേരളം ഉണ്ടാവാന്‍ പോകുന്നത്. ലീഗ് ഇപ്പോള്‍ ആറ് സീറ്റ് ചോദിച്ചിട്ടുണ്ട്. അവര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചുവെന്നാണ് അണിയറയില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്.
വീണ്ടും ഇടത് ഭരണം ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന പ്രചാരണവും തെറ്റാണ്. ഞങ്ങള്‍ക്ക് രണ്ട് മുന്നണികളോടും സമദൂര നിലപാടാണ്. സര്‍ക്കാര്‍ ഉണ്ടാക്കാനാണ് നിര്‍ദേശം. അല്ലാതെ കുറച്ച് സീറ്റുകള്‍ പിടിച്ചിട്ട് കാര്യമില്ല’,
ബി.ജെ.പിക്ക് ഇരുമുന്നണികളും എതിരാളികളാണ്. ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ ബി.ജെ.പിക്ക് അനുകൂലമാകും. അതാകും തെരഞ്ഞെടുപ്പിനെ മാറ്റി മറിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയില്ല. പാർട്ടി ഉപാധ്യക്ഷ സ്ഥാനം മോശം പദവിയല്ല. പാർട്ടി പ്രവർത്തനങ്ങളിൽ ശോഭ സുരേന്ദ്രൻ വൈകാതെ സജീവമാകുമെന്നും കെ. സുരേന്ദ്രൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.