കാസര്‍കോട് ; ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത നശിപ്പിക്കുന്നതിനും, മതനിരപേക്ഷത ഇല്ലായ്മ ചെയ്ത് വംശീയ വാസിസം അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ജാതീയമായും , വംശീയമായും ഭിന്നിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കാന്‍ ഉദ്ദേശിച്ച് ഭരണഘടനയെ മാനിക്കാതെയും ബഹുമാനിക്കാതെയും വര്‍ഗ്ഗീയ ശക്തിയായ സംഘപരിവാരവും അവരുടെ രാഷ്ട്രീയ നേതൃത്വമായ ബി ജെ പി യും ഇന്ത്യയില്‍ നടപ്പിലാക്കുന്ന നിക്ഷിപ്ത താല്പര്യ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുന്നതിന് കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന കേരള ജനകീയ ലോങ്ങ് മാര്‍ച്ച് ഫ്ലാഗ് ഓഫ് മുന്‍ എംപി ജനകീയ കൂട്ടായ്മ രക്ഷാധികാരി യുമായ തമ്പാന് തോമസ് ജാഥ ക്യാപ്റ്റന്‍ മുജീബ് റഹ്മാന് ദേശീയ പതാക കൈമാറി നിര്‍വഹിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശക്തവും, വലിപ്പമേറിയതും, കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്നതുമായ ലോങ്ങ് മാര്‍ച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടെയും കടന്ന് 613 കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നു.
ജില്ലകളിലൂടെ കടന്ന് പോകുന്ന കാല്‍നട പ്രചാരണ ജാഥ ഫെബ്രുവരി 1 , 2 , 3 തീയതികളില്‍ കാസര്‍കോട് ജില്ലയിലും , 4 ,5 ,6 കണ്ണൂര്‍ ,7 ,8 ,9 ,10 കോഴിക്കോട് , 11 ,12 ,13 , 14 മലപ്പുറം ,15 , 16 , 17 , തൃശൂര്‍ , 18 , 19 ,20 എറണാകുളം, 21 , 22 , 23 , 24 ആലപ്പുഴ , 25 , 26 , 27 കൊല്ലം , 28 , 29 , മാര്‍ച്ച് 1 തിരുവനന്തപുരം ജില്ലയിലെത്തുകയും, മാര്‍ച്ച് രണ്ടിന് രാവിലെ 9 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാജ്ഭവന് മാര്‍ച്ചോട് കൂടി പര്യവസാനിക്കുകയും ചെയ്യുന്നു.

