ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ മഹാരാഷ്ട്ര – ഒഡീഷ ടീമുകൾ ജേതാക്കളായി. മധ്യപ്രദേശ് – നാഗാലാന്റ് ടീമുകൾ ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒ.പി ചഞ്ചൽ, ഷൂട്ടിങ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രവീന്ദ്ര തോമർ, എന്നിവർ മുഖ്യാതിഥികളായിരുന്നു. അഡ്വ. ടി.എം വേലായുധൻ, പി.കെ കബീർ സലാല, പി. ഷഫീഖ്, ഏ.കെ മുഹമ്മദ് അഷ്റഫ് , സി. ശശിധരൻ, കെ, വി അബ്ദുൽ മജീദ്, എം.പി ആദം മുൽസി, ഏ.കെ അബ്ദുൽ സമദ് എന്നിവർ ആശംസകൾ നേർന്നു. ‘ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ.പി.യു അലി സ്വാഗതവും ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി കെ.കെ അഷ്റഫ് നന്ദിയും പറഞ്ഞു.
ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് : മഹാരാഷ്ട്ര – ഒഡീഷ ടീം ജേതാക്കൾ

