പുതുവർഷത്തിൽ ഡല്‍ഹിയിലെ താപനില 1.1 ഡിഗ്രി സെല്‍ഷ്യസ്. ദൽഹിയിൽ തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ് .
15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്.
അതിശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം മുടങ്ങുന്ന സാഹചര്യവും ഉണ്ടായി
ഇനിയും താപനില കുറയാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകൾ അടക്കം ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

