തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ 19കാരൻ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി ആദിത്യ പ്രശാന്ത് ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്‌തെന്നും പണം നൽകിയാൽ ചിത്രങ്ങൾ പ്രചരിപ്പിക്കില്ലെന്നും യുവാവ് അറിയിച്ചെന്നും പരാതിയിൽ പറയുന്നു.
യുവതി പരാതിയുമായി മുംബൈ പോലീസിനെ സമീപിക്കുന്നത് 2022 ജൂലായിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. പ്രതി ഗാന്ധി നഗറിലെ മാസ്ക് നിർമാണ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്ത് 39 സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അപകീർത്തികരമായ ദൃശ്യങ്ങളാക്കി മാറ്റി പണം ആവശ്യപ്പെടുന്ന രീതിയാണ് പ്രതി പിന്തുടർന്നിരുന്നതെന്ന് കേസിന് നേതൃത്വം നൽകുന്ന അന്റോപ്പ് ഹിൽ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ നാസിർ കുൽക്കർണി പറഞ്ഞു.
സമാന രീതിയിലുള്ള പരാതിയുമായി ഇയാൾക്കെതിരെ 22 സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നദി വരികയാണ്. . അതേസമയം, ഇരയാക്കപ്പെട്ടവരിൽ ചില സ്ത്രീകൾ ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു.
ഐടി നിയമം 67 എ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിക്ക് പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.