വിദേശ സിനിമകൾക്ക് വിലക്കേർപ്പെടുത്താനുള്ള നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോളിവുഡ് സിനിമകളും സീരിസുകളും കാണുന്ന കുട്ടികൾക്കെതിരേയും അവരെ അതിനനുവദിക്കുന്ന മാതാപിതാക്കള്‍ക്കെതിരേയും കടുത്ത നടപടിയെടുക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് ചിത്രങ്ങൾക്ക് പുറമെ ദക്ഷിണ കൊറിയൻ ചിത്രങ്ങൾ കാണുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരങ്ങള്‍.
മിറർ റിപ്പോർട്ട് ചെയുന്നത് പ്രകാരം രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരികയും മാതാപിതാക്കൾ ആറ് മാസം ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വരികയും ചെയ്യും. കൂടാതെ വിദേശ ചിത്രങ്ങള്‍ രാജ്യത്തേയ്ക്ക് കടത്തുന്നവര് കടുത്ത നടപടികലും നേരിടേണ്ടി വരും
സിനിമാപ്രേമികള്‍ മാത്രമല്ല, ഗായകരും ഡാന്‍സര്‍മാരും ഒക്കെ നിരീക്ഷണത്തിലാണ്. വിദേശ ഗാനങ്ങള്‍ ആലപിക്കുന്നവരും ചുവടുവെക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടി വരും.