റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി.
യുദ്ധം ഒരു വർഷം പിന്നിട്ട സമയത്താണ് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നുമാണ് ചൈന ആവശ്യപ്പെട്ടത്.
എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈന ആയത് കൊണ്ട് തന്നെ അവരുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.
അതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ വീണ്ടും കൂടുതൽ ഉപരോധന ഏർപ്പെടുത്തി. യുദ്ധം തുടങ്ങി പത്താം തവണയാണ് യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത്.
കൂടാതെ, ലോക ബാങ്ക് യുക്രൈന് ബില്യൺ യുസ് ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്