ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും ചില്ലറ വിൽപ്പന നടത്തുന്നതിനിടയിൽ തിരൂരങ്ങാടി കുളപ്പുറം റോഡിൽ വച്ച് 5.28ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ചേറൂർ സ്വദേശി അബ്ദുൾ റഊഫ് (26), വേങ്ങര കുറ്റാളൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ (23) എന്നിവരെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ താനൂർ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി സി ഐ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസുകാരായ അമർനാഥ്, ലക്ഷ്മണൻ എന്നിവരും, മലപ്പുറം, താനൂർ ഡാന്‍സാഫ് സ്ക്വാഡും സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.