ടെലിവിഷൻ താരവും അവതാരകയുമായ സുബി സുരേഷിന്റെ സംസ്കാരം ഇന്ന് വൈകീട്ട്. രാവിലെ10 മുതൽ 2 വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണ് താമസിച്ചിരുന്നത്. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്.സുബിയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം.