30 വർഷം മുമ്പ് കൈക്കൂലി വാങ്ങിയെന്ന കേസിൽ റിട്ട. റെയില്‍വേ ജീവനക്കാരനായ 82-കാരന് ഒരുവര്‍ഷം തടവുശിക്ഷ. ലഖ്നൗവിലെ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവുവേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.ഒരു വർഷം തടവുശിക്ഷ കൂടാതെ 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസില്‍ മുമ്പ് രണ്ടുദിവസം ജയിലില്‍ക്കഴിഞ്ഞിട്ടുണ്ടെന്ന വാദവും അംഗീകരിച്ചില്ല. റാം നാരായൺ വർമയെയാണ് സ്പെഷ്യൽ സിബിഐ കോടതി ശിക്ഷിച്ചത്. മെഡിക്കൽ പരിശോധനയ്ക്കായി നാരായണൻ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. 100 രൂപ നൽകിയ ശേഷം തിവാരി പൊലീസിനോട് പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പിന്നീട് സിബിഐ നാരാണനെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്തു