മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി.സൈലന്‍റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതി ശൈത്യം അനുഭവപ്പെട്ടത്. വട്ടവടയിലും സമീപ പ്രദേശങ്ങളിലുമാണ് അതിശൈത്യത്തിലേക്ക് കടന്നത്. സെവൻമല്ലയിലും ദേവികുളത്തും പുജ്യം ഡിഗ്രി താപനിലയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി.ബുധനാഴ്ച രാവിലെ മൂന്നാര്‍ ടൗണിനോടു ചേര്‍ന്ന് കെ.ടി.ഡി.സി ടീ കൗണ്ടി റിസോര്‍ട്ടിനു സമീപത്തായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. തേയിലത്തോട്ടങ്ങളിലും വലിയ തോതിലുള്ള മഞ്ഞു വീഴ്ചയാണുണ്ടായത്.