‘തുനിവ്’സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകന് ദാരുണാന്ത്യം.ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു.
തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയില്‍ ചാടിക്കയറിയതായിരുന്നു ഇയാള്‍. എന്നാല്‍ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.അതേസമയം ഇന്ന് റിലീസായ അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകർ ഏറ്റുമുട്ടി.എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതും, സംഭവം ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. തമിഴ്നാടിന്‍റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 9 വർഷത്തിന് ശേഷമാണ് അജിത്തിന്‍റെയും വിജയിയുടെയും ചിത്രം ഒന്നിച്ച് റിലീസ് ആകുന്നത്.