സ്കൂൾ കലോത്സവം: മത്സരാർത്ഥികൾക്ക് ഓട്ടോ ചാർജ്ജിൽ ഇളവ് നൽകും
കോഴിക്കോട്: 61 ) മത് സ്കൂൾ കലോത്സവത്തിന് മാറ്റുരക്കാനെത്തുന്ന 1 കലാപ്രതിഭകൾക്ക് ഇളവു നൽകുക വഴി കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾ പുതുചരിതം രചിക്കുകയാണ്. മത്സരത്തിനെത്തുന്ന കലാപ്രതിഭകൾക്ക് ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കർ പതിച്ച് ഓടുന്ന തെരെഞ്ഞെടുക്കപ്പെട്ട ഓട്ടോകളിൽ യാത്ര ഇനത്തിൽ മീറ്റർ തുകയിൽ നിന്ന് 3 രൂപ ഇളവും രാത്രി കാല സർവീസിന് അമിത ചാർജ് നിശ്ചയിച്ച പരിധി രാത്രി 10 മണിയിൽ നിന്ന് 11.30ലേക്ക് നീട്ടാനും ഗതാഗത വകുപ്പ് വിളിച്ചു ചേർത്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ ധാരണയായി. പി.ടി എ റഹിം അധ്യക്ഷനായി. ഹേമന്ത് കുമാർ സന്ദീപ് കുമാർ, ആഷിഫ് അലി (സി.ഐ .ടി .യു), കെ.സി ശശികുമാർ, കെ ഷാജി (ഐ.എൻ.ടി.യു.സി), ഹബീബ് റഹ്മാൻ, റിയാസ് ടി.പി (എസ്.ടി യു ), പ്രജേഷ്.കെ, യു സതീശൻ (എ ഐ ടി യു സി) സെൽവരാജ് (ബി.എം എസ് ), ട്രാഫിക് എസ്.ഐ മനോജ് ബാബു, എം വി ഐ രതീഷ്.എൻ, ആഷിഖ് ചെലവൂർ, എന്നിവർ പങ്കെടുത്തു.കൺവീനർ പി അബ്ദുൽ ജലീൽ സ്വാഗതവും, ജോയൻ്റ് കൺവീനർ നന്ദിയും പറഞ്ഞു.