കോയ കുന്ദമംഗലം
മാക്കൂട്ടത്തിന്റെ ഓർമകളുമായി ഒരാൾകൂടി നടന്നു മറഞ്ഞു. വർഷങ്ങളോളം കുന്ദമംഗലം ബസാറിൽ ടാക്സി ജീവനക്കാരനായി സേവനം ചെയ്ത കോയസ്സൻക്ക എന്ന കുരിയേരി കോയസ്സൻ കുട്ടി യാണ് വിടപറഞ്ഞത്. ഒട്ടേറെ പേരെ കാർ ഡ്രൈവിംഗ് സീറ്റിലേക്ക് പിടിച്ചുരുത്തിയ ഗുരുവാണ് അദ്ദേഹം. പോയകാല കുന്ദമംഗലത്തിന്റെ ഹൃദയതാള ങ്ങളും മിടിപ്പുകളും ഒന്നൊഴിയാതെ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
1964ൽ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് മുതൽ കുന്ദമംഗലത്തെ പ്രമുഖ വ്യാപാരി വ്യവസായി കുടുംബമായ’ ഭൂപതി’ ഗ്രൂപ്പിന്റെ സാരഥിയായിരുന്നു കോയസ്സൻക്ക.പായനിയർ ഇൻഡസ്ട്രീസിലും ഈർച്ചക്കമ്പനിയിലും ജോലിനോക്കി. കുന്ദമംഗലത്തുകാർക്ക് വിളിപ്പുറത്തുള്ള ഡ്രൈവറുമായിരുന്നു. പ്രദേശത്തിന്റെ രാഷ്ട്രീയ സാമൂഹ്യ കുടുംബ ചലനങ്ങളെല്ലാം നിശ്ശബ്ദമായി നോക്കികണ്ട അദ്ദേഹത്തിന് ജീവിതത്തിൽ ചില ദുരന്തങ്ങൾക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.ജീവിതത്തിന്റെ സായംകാലത്തെ പത്തു വർഷം ജീവ കാരുണ്യ പ്രവർത്തനത്തിൽ അംഗമായത് അദ്ദേഹത്തിന് ഏറെ സംതൃപ്തി നൽകി യിരുന്നു. ആശ്രയം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറായണദ്ദേഹം അക്കാലം ചെലവഴിച്ചത്. കിടപ്പിലായരോഗികളെ സന്ദർശിക്കാനും അവർക്ക് ഭക്ഷ്യധാന്യങ്ങളും മറ്റു ആവശ്യവസ്തുക്കലുമെത്തിക്കാനും കോയസ്സൻക്കാക്ക് കഴിഞ്ഞു. നാടുനീങ്ങിയ ആ ജേഷ്ഠസഹോദരന്റെ പരലോകജീവിതം സ്വർഗീയമാവട്ടെ