രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.ദേശീയപ്രാധാന്യവും സാമൂഹികപ്രസക്തിയും മുൻനിർത്തിയുള്ള പരിപാടികൾ എല്ലാ ദിവസവും 30 മിനിറ്റ് സംപ്രേഷണം ചെയ്യണമെന്നാണ് കേന്ദ്ര നിർദേശം.രാജ്യത്തെ ടെലിവിഷൻ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്.പൊതു താല്‍പ്പര്യവും ദേശീയ താൽപ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചാനലുകള്‍ സംപ്രേഷണം ചെയ്യണം. അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകൾക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചാനലുകൾ 30 മിനിറ്റ് പൊതുജന സേവന പരിപാടികൾ സംപ്രേഷണം ചെയ്യണം. വിദ്യാഭ്യാസം, സാക്ഷരത, കൃഷി, ഗ്രാമീണവികസനം, ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണം, ദേശീയോദ്ഗ്രഥനം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പരിപാടികളായിരിക്കണം തയ്യാറാക്കേണ്ടത്.ഈ നിര്‍ദേശം നടപ്പാക്കിക്കഴിഞ്ഞാൽ, അത്തരം ഉള്ളടക്കങ്ങൾക്കായി ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും. അത് ആരെങ്കിലും ലംഘിച്ചാല്‍ വിശദീകരണം തേടുമെന്നും മന്ത്രാലയം അറിയിച്ചു.