പുരാരേഖ വകുപ്പ് കുന്ദമംഗലം സബ് സെന്ററിൽ ജീവനക്കാരെ നിയമിക്കാൻ അനധികൃത ഇടപെടൽ നടത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുരാരേഖ കുന്ദമംഗലം സബ് സെൻ്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
OBC മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് K.C.രാജൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അദ്ധ്യക്ഷനായ പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് നാരായണൻ നമ്പൂതിരി ,മണ്ഡലം ജന:സെക്രട്ടറി സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
സുഗേഷ് മാവൂർ, വിജു കടവ്, സിജിത്ത് കുട്ടാണി, സുനിൽകുമാർ കായക്കൽ,വിജീഷ് കുമാർ CP, ദിലീപ്, മണി തുടങ്ങിയവർ നേതൃത്വം നൽകി.