അസമിലെ കച്ചാർ ജില്ലയിൽ വടിവാളുമായി സ്കൂളിലെത്തിയ പ്രധാനാധ്യാപകനെതിരെ നടപടി.38കാരനായ ദ്രിതിമേധ ദാസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.സിൽച്ചാറിലെ താരാപൂർ സ്വദേശിയായ ഇയാൾ കഴിഞ്ഞ 11 വർഷത്തിലേറെയായി അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. പ്രധാന അധ്യാപകൻ വെട്ടുകത്തിയുമായി സ്കൂളിലെത്തിയതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.ചില അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്‌മയിൽ താൻ അസ്വസ്ഥനായിരുന്നു എന്നും അവർക്ക് മുന്നറിയിപ്പ് നൽകാനാണ് വടിവാൾ കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. സ്കൂളിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും ഇയാൾക്കെതിരെ അധികൃതർ പരാതി നൽകുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല.സഹ അധ്യാപകരുമായി നിലനിന്നിരുന്ന തര്‍ക്കത്തെ തുടര്‍ന്ന് ദാസ് ക്ഷുഭിതനായിരുന്നുവെന്നും ഇവരെ ഭയപ്പെടുത്താനായി വടിവാള്‍ കൊണ്ടുവന്നുവെന്നുമാണ് ദാസ് പൊലീസിന് നല്‍കിയ പ്രതികരണം.ദാസ് വെട്ടുകത്തി കാണിച്ച് അധ്യാപകരെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
WATCH – Assam: Head teacher suspended after he comes to school carrying machete.#Assam pic.twitter.com/etMHR1e5Vm
— TIMES NOW (@TimesNow) November 7, 2022