കലയുടെയും സംഗീതത്തിന്റെയും നൂപുര ധ്വനികൾ ഉണർത്തി കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു.കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ നിർവഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും നായർകുഴി എച്ച് എച്ച് എസ് എസ് പ്രിൻസിപ്പാളുമായ ഷാജി എൻ പി ചടങ്ങിൽ സ്വാഗതം പറഞ്ഞു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ന്നാ താൻ കേസ് കൊട് ചിത്രത്തിലെ ജഡ്ജിയായി മാറ്റുരച്ച പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പോൾ കെ ജെ കലാമേള വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ എം,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കടവിൽ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ അഡ്വ.വി പി എ സിദ്ധിഖ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ,എം ടി പുഷ്പ,വാർഡ് മെമ്പർമാരായ പ്രസീന പറക്കാം പൊയിൽ,ശിവദാസൻ ബംഗ്ലാവിൽ,വിശ്വൻ വെള്ളലശ്ശേരി,വിദ്യലത, മാവൂർ പോലീസ് സ്റ്റേഷൻ സി ഐ എം കെ,വിനോദനൻ,നായർകുഴി എച്ച് എസ് എസ് പി ടി എ പ്രസിഡന്റ് കെ,പ്രകാശൻ എം,ഫോറം കൺവീനർ സി കെ വിനോദ്,എം ആർ പുരുഷോത്തമൻ എന്നിവർ ആശംസകളും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ വി ജ്യോതിഷ് നന്ദിയും പറഞ്ഞു.നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരണങ്ങളിൽ 5-ാം തീയതി സ്റ്റേജിതര മത്സരങ്ങൾ മലയമ്മ എ.യു.പി. സ്കൂളിൽ വെച്ച് നടന്നു.