അതിദരിദ്രരുടെകുടുംബങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ്
കുന്ദമംഗലം: കുന്ദമംഗലംകുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ചു അതിദരിദ്രരുടെപട്ടികയിൽ പെട്ട കുടുംബങ്ങളിൽ രോഗികളായി സ്ഥിരമായി മരുന്ന്കഴിക്കുന്നവർക്ക് എല്ലാത്തരം മരുന്നും ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. വാതിൽപടി സേവനം വഴി വീടുകളിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യം സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ കെ സി നൗഷാദ്,മെഡിക്കൽ ഓഫീസർ ഹസീന കരീം,ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത്. എം, ജെ എച് ഐ രജിത്തു,ഫർമസിസ്റ്റ് ഷംന സദൻ, വി ഇ ഒ . ശ്രീജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.