കുന്ദമംഗലത്ത് യുവാവിനെവെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചസംഭവത്തിലെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കുന്ദമംഗലത്ത് കഴിഞ്ഞ ദിവസം രാത്രി യുവാവിനെവെട്ടിയ സംഭവത്തിൽ ചെത്തുകടവ് സ്വദേശിയുംഒന്നാം പ്രതിയുമായസുചിൽ (26), രണ്ടാം പ്രതി ലിബേഷ് എന്നടിന്റു (24). കൊട്ടേഷൻ നൽകിയ വര്യ ട്ടിയാക്കിൽഷാജി (45), രക്ഷപ്പെടാൻ സഹായിച്ച അഖിൽ(24) എന്നിവരാണ് അസിറ്റന്റ് കമ്മീഷണർ സുധർശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ചെത്തുകടവ് സ്വദേശി ജിതേഷിനാണ് കഴിഞ്ഞ ദിവസംരാത്രി വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.. തലയ്ക്കും കാലിനും ഗുരുതരമായിപരിക്കേറ്റ ജിതേഷിനെകോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ര ഇവർസംഘമായി എത്തിയാണ് അക്രമിച്ചത്. .വീടിന് 100 മീറ്റർ മാത്രം അകലെ നിന്നാണ് ഇയാൾ ആക്രമിക്കപ്പെട്ടത്.ബഹളത്തെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ ബൈക്കിൽ നിന്നും മറിഞ്ഞ് വീണ നിലയിൽ ഇയാൾ വീണ് കിടക്കുന്നതാണ് കണ്ടത്. ചോരയിൽ കുളിച്ചുകിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.സംഭവത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്തിരുന്നു.പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു..കേസിൽ സുജിൽ, ലിബേഷ്എന്നിവരെ കേന്ദ്രീകരിച്ചായിരുന്നുപോലീസ് അന്വേഷണം നാത്തിയത്. രാത്രി 1030 ന്റെ ട്രെയിനിൽ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ൻ ശ്രമിക്കുന്നതിനിടെയാണു പോലീസിന്റെ പിടിയിലായത്. കൊട്ടേഷൻ നൽകിയത് ഷാജിയാണ്. രക്ഷപ്പെടാൻ സഹായിച്ചത് അഖിൽ ആണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പരിക്കേറ്റ ജിതേഷിന്റെ പേരിൽ നിരവധികേസുകൾ ഉണ്ട് .സ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും, സ്പെഷ്യൽ ക്രൈം സ്ക്വാഡ് അടക്കം എത്തി പരിശോധന നടത്തിയിരുന്നു.പരിസരത്തുനിന്നും അക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു. പോലീസിന്റെകുറ്റമറ്റ അന്വേഷണമാണ് ഇത്രയും പെട്ടെന്നു ക്രിമിനലുകളെ പിടികൂടാൻ സഹായിച്ചത്. .

