വാടക ഗര്‍ഭധാരണം വിവാദത്തില്‍ വെളിപ്പെടുത്തലുമായി താര ദമ്പതികൾ.ആറു വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ നയൻതാരയും വിഘ്‌നേഷും വെളിപ്പെടുത്തി. വാടക ഗർഭധാരണത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്നാണ് നയൻതാരയും വിഘ്നേഷ് ശിവനും വ്യക്തമാക്കിയത്. നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ വിശദീകരണം. ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.വാടക ഗർഭധാരണം സംഭവിച്ച് രാജ്യത്ത് കർശന വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് വിവാദം ഉടലെടുത്തതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാൻ വിഘ്നേഷ് കഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ദമ്പതികൾ ആൺകുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
2022 ജനുവരിയിലാണ് വാടകഗർഭധാരണ നിയമത്തിൽ ഭേദഗതി നിലവിൽ വന്നത്. ഈ നിയമഭേദഗതി പ്രകാരം പരോപകാര ആവശ്യങ്ങൾക്കോ അല്ലെങ്കിൽ തെളിയിക്കപ്പെട്ട വന്ധ്യതയോ രോഗമോ അനുഭവിക്കുന്ന ദമ്പതികൾക്കോ മാത്രമേ സറോഗസി അനുവദനീയമാവുകയുള്ളു