കുന്ദമംഗലത്ത് മുക്കം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എന്‍.എച്ച് 766 ലെ മുഖ്യ ജംഗ്ഷനുകളിലൊന്നായ കുന്ദമംഗലത്ത് കുപ്പിക്കഴുത്ത്പോലെ കിടന്നിരുന്ന സ്ഥലം വീതി കൂട്ടി നവീകരിച്ചിരുന്നു. ടൗണിലെ ഏറെ ആകര്‍ഷകമായ ഈ ഭാഗത്ത് രാത്രിയില്‍ വെളിച്ചമില്ലാത്തതുമൂലം ഉണ്ടായ പ്രയാസത്തിനാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചതോടെ പരിഹാരമായത്. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ചെലവിലാണ് ജംഗ്ഷനില്‍ പുതിയ ലൈറ്റ് സ്ഥാപിച്ചത്.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, മെമ്പര്‍മാരായ കെ സുരേഷ്ബാബു, ടി ശിവാനന്ദന് എന്നിവരും പി.കെ ബാപ്പുഹാജി, പി.പി ഷിനില്‍, അഡ്വ. നാരായണന്‍കുട്ടി, എം ബാബുമോന് തുടങ്ങിയവരും സംസാരിച്ചു..കൂടാതെ മുക്കം റോഡ്,പെരിങ്ങൊളം റോഡ് ജംഗ്ഷൻ,പുതിയ ബസ്റ്റാന്റ്,എന്നിവിടങ്ങളിൽ കത്താത്ത 13 ഓളം ലൈറ്റുകൾ മാറ്റി പഞ്ചായത്തിന്റെ 15 ലക്ഷം രൂപ പ്രോജക്ടിൽ മാറ്റിസ്ഥാപിച്ചു.കൂടാതെ കാരന്തൂരിൽ ബസ് ഇടിച്ച് തകർന്ന് ലൈറ്റ് എത്രയും പെട്ടന്ന് നനന്നാക്കുമെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ അറിയിച്ചു.