ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്.ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആദരവ് അര്‍പ്പിച്ചു. ‘ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഗാന്ധി ജയന്തിക്ക് കൂടുതല്‍ പ്രത്യേകതയുണ്ടെന്ന് പ്രധാമനന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മൈസൂരിലെ ബദനവാലുവിലെ ഖാദി ഗ്രാമോദ്യോഗില്‍ നടന്ന പരിപാടിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പങ്കെടുത്തു. ”സത്യത്തിന്റെയും അഹിംസയുടെയും പാതയില്‍ നടക്കാന്‍ ബാപ്പു നമ്മെ പഠിപ്പിച്ചു. അനീതിക്കെതിരെ അദ്ദേഹം രാജ്യത്തെ ഒന്നിപ്പിച്ചതുപോലെ, ഞങ്ങള്‍ ഇപ്പോള്‍ നമ്മുടെ ഇന്ത്യയെ ഒന്നിപ്പിക്കും. ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു, ട്വിറ്ററില്‍ തന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.സോണിയ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും രാജ്ഘട്ടിൽ പ്രാർഥന നടത്തി.
‘ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. ഈ ദിനത്തിൽ നാം സാമാധാനം, പരസ്പര ബഹുമാനം, ആദരവ് എന്നീ മൂല്യങ്ങൾ എല്ലാവരും പരസ്പരം പങ്കുവെക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഉയർത്തിപ്പിടിക്കുകയാണ് നാം.
ഈ മൂല്യങ്ങൾ ഉൾക്കൊണ്ടും സംസ്കാരങ്ങൾക്കതീതമായി പ്രവർത്തിച്ചും ഇന്നത്തെ വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താം’, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.