യുഎസിൽ മൂന്നുവയസുകാരനായ മകന്റെ കയ്യിലെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു. സൗത്ത് കരോലിനയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞിന്റെ കൈവശം എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ലെന്നും അബദ്ധത്തിൽ വെടി വയ്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
സ്പാർട്ടൻബർഗിൽ താമസിച്ചിരുന്ന കോറ ലിൻ ബുഷ് എന്ന 33കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുഎസിൽ ഈ വർഷം മാത്രം 194 കുട്ടികൾ മനപൂർവമല്ലാത്ത വെടിവയ്പ്പ് കേസുകളുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 82 പേർ ഇത്തരത്തിൽ മരണപ്പെടുകയും 120ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.