രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് തുടക്കം. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്നു സമ്മേളന വേദിയിലേക്കാണു പദയാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് പതാക കൈമാറി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണു രാഹുൽ ഗാന്ധിയുടെ യാത്ര. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമാകുമ്പോള്‍ ഇനിയുള്ള 150 ദിവസങ്ങള്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങുക കണ്ടെയ്നറിനുള്ളില്‍.കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.117 നേതാക്കളാണ് രാഹുല്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയില്‍ അനുഗമിക്കുന്നത്. ഇവര്‍ രാഹുലിനൊപ്പം തന്നെ കണ്ടെയ്നുകളില്‍ തന്നെയാണ് താമസിക്കുക. യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുമായി രാഹുൽ സംവദിക്കും.
#BharatJodoBegins officially
— Congress (@INCIndia) September 7, 2022
CM Tamil Nadu Shri @mkstalin, CM Rajasthan Shri @ashokgehlot51 & CM Chhattisgarh Shri @bhupeshbaghel hand over the Tiranga to Shri @RahulGandhi at Mahatma Gandhi Mandapam to mark the onset of the biggest political movement in India since independence. pic.twitter.com/TaGRluQ5nx
രാവിലെ 7 മുതല്‍ 10 വരേയും വൈകിട്ട് 4 മുതല്‍ 7.30 വരേയുമാണ് രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുന്നത്. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് യാത്ര. യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാവാം. 118 സ്ഥിരാംഗങ്ങള്‍ക്ക് പുറമേ ഓരോ സംസ്ഥാനത്തേയും 100-125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്.

