കാമുകന് വേണ്ടി നടുറോഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍. പരസ്പരം കലഹിക്കുന്ന ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെറലാകുന്നു. മഹാരാഷ്ട്രയിലെ പൈതാന്‍ ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ആണ്‍സുഹൃത്തിന് വേണ്ടി അടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച പ്രദേശത്തെ ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു സംഭവം.
തിരക്കുള്ള പൈതാന്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി എത്തി. വിവരമറിഞ്ഞ് ആണ്‍കുട്ടിയുടെ മറ്റൊരു പെണ്‍സുഹൃത്തും കൂടി ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയിലുമെത്തി. ഈ സമയം പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന് ശ്രമിച്ച് പരാജയപ്പെട്ട ആണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.
സ്ഥലത്ത് കൂടി നിന്നവര്‍ വിവരം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി.