പതിമൂന്നുവയസ്സുകാരന്റെ ചെവി അയല്ക്കാരന്റെ വളര്‍ത്തുനായ കടിച്ചുപറിച്ചു.പഞ്ചാബിലെ ഗുര്‍ദാസ്പുരിലാണ് സംഭവം.പിതാവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന കുട്ടിയെ പിറ്റ് ബുൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ ഒരു ചെവി പൂർണമായി നഷ്ടപ്പെട്ടു.കുട്ടിയുടെ പിതാവ് കൂടെയുണ്ടായിരുന്നതിനാലാണ് കൂടുതല്‍ ആക്രമണം ഒഴിവായത്. വളരെ പണിപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടിയുടെ വലതു ചെവി നായ കടിച്ചുപറിച്ചു. മുഖത്തും പരിക്കുകളുണ്ട്. കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.ഇരുചക്ര വാഹനത്തിൽ പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. റോഡരികിൽ യജമാനനൊപ്പമായിരുന്നു പിറ്റ് ബുൾ. ബൈക്കിന്റെ പുറകിലുള്ള കുട്ടിയെ കണ്ടതോടെ പട്ടി കുരയ്ക്കാൻ തുടങ്ങി. ഇതിനിടയിൽ ഉടമയുടെ കയ്യിൽ നിന്ന് പട്ടിയുടെ ചങ്ങലയും വിട്ടു. ഇതോടെ പട്ടി അക്രമാസക്തനായി കുട്ടിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.