കുന്ദമംഗലം കളരിക്കണ്ടി കുറിഞ്ഞിപിലാക്കില്‍ ഭഗവതി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം. ഇന്നലെ രാത്രി 12 മണിയ്ക്കു ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്.
ക്ഷേത്രത്തിന് സമീപത്തുള്ള പൈന്ത്രമ്മല്‍ വീട്ടിലും മോഷണം നടന്നു. വീടിന്റെ അടുക്കളഭാഗം കുത്തിതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. വീട്ടിലുള്ളവര്‍ സമീപത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നെങ്കിലും സാധനങ്ങള്‍ മാറ്റിയിരുന്നില്ല. സംഭവത്തില്‍ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.