കര്‍ഷകന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. കര്‍ഷക ക്ഷേമനിധി ജില്ലാതല അംഗത്വ രജിസ്ട്രേഷന് ക്യാമ്പയിന് നന്മണ്ടയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കാര്‍ഷിക സംസ്കൃതി തിരിച്ചുകൊണ്ടുവരണമെന്നും പച്ചക്കറി, അരി, മുട്ട, പാല്, മാംസം തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷേമ നിധിയിലേക്കുള്ള ആദ്യ അംഗത്വ കാര്‍ഡ് വടക്കുവീട്ടില്‍ ബാലകൃഷണന് മന്ത്രി കൈമാറി.
കാര്‍ഷിക വൃത്തിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിന് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനും, കാര്‍ഷിക വൃത്തിയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.പി. സുധീശന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി. ബ്ലോക്ക്-? ഗ്രാമപഞ്ചായത്ത് അം?ഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്. രമാദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ഡോ. പി. രാജേന്ദ്രന് സ്വാഗതവും അസി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇന്ദു നന്ദിയും പറഞ്ഞു.