National News

പാര്‍ലമെന്റ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക്; ധർണ്ണയോ സത്യഗ്രഹമോ പാടില്ല,

പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന് പുതിയ ഉത്തരവ്.അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെയാണ് പുതിയ നടപടി.ഈ ഉത്തരവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.ഈ മാസം പതിനെട്ടിന് മണ്‍സൂണ്‍ സമ്മേളനം തുടങ്ങാനിരിക്കെയാണ് പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയും പ്രകടനങ്ങളും വിലക്കി രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈസി മോദി ഉത്തരവിറക്കിയത്. എല്ലാ സമ്മേളനങ്ങള്‍ക്കും മുന്നോടിയായി ഇറക്കുന്ന പതിവ് ഉത്തരവാണിത്. ഉത്തരവ് പ്രകാരം പാര്‍ലമെന്റ് വളപ്പ് അംഗങ്ങള്‍ക്ക് ധര്‍ണയ്‌ക്കോ സമരത്തിനോ ഉപയോഗിക്കാന്‍ കഴിയില്ല. ഉപവാസത്തിനോ ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ക്കോ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ ബുക്ക്‌ലെറ്റ് ഇന്നലെ പുറത്തിറക്കിയിരുന്നു. bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears (മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത) തുടങ്ങി ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!