തെലുങ്കു നടന്‍ മഹേഷ് ബാബുവിനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ബില്‍ ഗേറ്റ്‌സിനെ അമേരിക്കയില്‍ വച്ചു കണ്ടതിന്റെ സന്തോഷം കഴിഞ്ഞ ദിവസം മഹേഷ് ബാബു പങ്കുവച്ചിരുന്നു. ഭാര്യ നമ്രത ശിരോദ്കറും മഹേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു. ഇരുവരും ബില്‍ഗേറ്റ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.
ന്യൂയോര്‍ക്കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്’. മഹേഷ് ബാബുവിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ബില്‍ ഗേറ്റ്‌സ് കുറിച്ചു.ട്വിറ്ററില്‍ മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്തു.
ബില്‍ഗേറ്റ്‌സിനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം. ഈ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ദര്‍ശനവീക്ഷണം പുലര്‍ത്തുന്ന വ്യക്തികളിലൊരാള്‍. കൂടാതെ വിനയമുള്ളയാള്‍. ശരിക്കും ഒരു പ്രചോദനം തന്നെ- മഹേഷ് ബാബു കുറിച്ചു.
Being in New York is always fun – you never know who you’ll run into. It was great meeting you and Namrata! https://t.co/qBykgcXDS6
— Bill Gates (@BillGates) June 30, 2022