ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിലൂടെ അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്.മലയാളത്തിൽ ആന്റണി വർഗീസ് ചെയ്ത പെപ്പെ എന്ന വേഷത്തിലായിരിക്കും അർജുൻ ദാസ് എത്തുക.കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. റീമേക്ക് ആണെങ്കിലും മലയാളചിത്രത്തിന്റെ ഹിന്ദി വ്യാഖ്യാനമായിരിക്കും ഇതെന്നാണ് സംവിധായികയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരം. അബ്ഡുണ്ടിയ എന്റർടെയിൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.