വിവാഹ വേദിയില്‍ വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്‌മനഗര്‍ ഏരിയയിലാണ് സംഭവം. രഥത്തില്‍ നില്‍ക്കുന്ന വരന്‍ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചേങ്കിലും വെടിയേല്‍ക്കുന്നത് താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തിനാണ്. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു.
വരനും യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ഉടന്‍ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു.
യാദവിന്റെ കുടുംബത്തിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ചാണെങ്കില്‍ പോലും, കല്യാണവീടുകളും ആരാധനാലയങ്ങളും ഉള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ ആഘോഷപൂര്‍വം വെടിയുതിര്‍ക്കുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്.