ചാത്തൻകാവ് യുഡിഎഫ് കമ്മറ്റി ചാലിൽ പുറായിയിൽ വിനു, മാക്കോട്ടക്കൽ മുഹമ്മദലി എന്നിവർക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ നിർവ്വഹിച്ചു.
ചാത്തൻകാവ് യുഡിഎഫ് കമ്മറ്റി കൺവീനർ ഉണ്ണികൃഷ്ണൻ തമ്പലങ്ങോട്ടുമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ സനൂഫ് ചാത്തൻകാവ് അധ്യക്ഷത വഹിച്ചു.
എ.കെ രാഘവൻ എം പി, കെ.എം ഷാജി, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി റസാഖ് മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമൻ, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്, ജിജിത്ത് പൈങ്ങോട്ടുപുറം, എം.പി അശോകൻ,ഖാലിദ് കിളിമുണ്ട ,വിനോദ് പടനിലം,അരിയിൽ മൊയ്ദീൻ ഹാജി, കെ പി കോയ എന്നിവർ പ്രസംഗിച്ചു.