റൂട്ട് കനാല്‍ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവിൽ മുഖം നീരുവച്ച് തിരിച്ചറിയാനാവാത്ത രീതിയിലായി കന്നഡ നടി സ്വാതി സതീഷ്.മൂന്ന് ആഴ്ചയ്ക്ക് മുന്‍പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിലായെന്നും നടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറുമെന്ന് ദന്തഡോക്ടർ നടിക്ക് ഉറപ്പും നൽകി. മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല.
ചികില്‍സ സംബന്ധിച്ച് വ്യക്തമല്ലാത്ത വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നും ഇവര്‍ പറയുന്നു. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.

