‘ബീസ്റ്റിനെ’ വിമർശിച്ച് ഷൈൻ ടോം ചാക്കോ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലായതോടെ താരത്തോട് രോക്ഷാകുലരായി വിജയ് ആരാധകർ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിജയ് നായകനായ ചിത്രത്തെക്കുറിച്ച് വിമർശനാത്മകമായി ഷൈൻ സംസാരിച്ചത്. ചിത്രത്തില്‍ ഷൈന്‍ ഒരു തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ബീസ്റ്റ്’ താന്‍ കണ്ടിട്ടില്ലെന്നും സിനിമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
“ട്രോളുകള്‍ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ. വിജയിന്റെ ‘പോക്കിരി’ കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. ‘ബീസ്റ്റി’ല്‍ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍…”- ഷൈന്‍ പറഞ്ഞു.
ട്വിറ്ററില്‍ ഒട്ടേറെയാളുകളാണ് ഷൈനിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
‘ബീസ്റ്റ്’ ഇഷ്ടമായില്ലെങ്കില്‍ ഷൈന്‍ എന്തിനാണ് അഭിനയിച്ചത്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനോട് പറയാമായിരുന്നില്ല ഓസ്‌കറാണ് തന്റെ ലക്ഷ്യമെന്ന്. നല്ല പ്രതിഫലം വാങ്ങിയതിന് ശേഷം സിനിമ കണ്ടില്ലെന്ന് പറയുന്നതെന്തിന്-?” അങ്ങനെ പോകുന്നു കമന്റുകൾ
തമിഴ് സിനിമയിലേയ്ക്കുള്ള നല്ല എൻട്രി ആയിരുന്നോ ബീസ്റ്റ് എന്ന ചോദ്യത്തിന്, തമിഴ് സിനിമയ്ക്ക് തന്നെ അത് നല്ലൊരു എൻട്രി ആണെന്ന് എനിക്ക് തോന്നുന്നില്ല എന്നായിരുന്നു ഷൈനിന്റെ മറുപടി. ഷൈനും വിജയുമായുള്ള ഒരു സംഘട്ടന രംഗത്തിൽ വിജയ്‌യുടെ മോശം പ്രകടനത്തെക്കുറിച്ചും ഷൈൻ പരാമർശിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു സിനിമയിലെ ഈ ഭാഗം. ‘തെറ്റിദ്ധരിപ്പിക്കരുത് സമൂഹത്തെ,അറ്റ് ലീസ്റ്റ് തീവ്രവാദം എന്താണെന്നറിയണം, തീവ്രവാദി എന്താണെന്നറിയണം’ എന്നായിരുന്നു ചിത്രത്തേക്കുറിച്ച് ഷൈൻ പറഞ്ഞത്.
https://twitter.com/ThangamAK23/status/1536606673447464960?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1536606673447464960%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Ffilm-news%2Fshine-tom-chackos-belittling-comments-on-movie-beast-leaves-vijay-fans-furious-83663