നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു ആലപ്പുഴ സ്വദേശി സരണ്‍ കുമാറാണ് ( 40 )പരിക്കേറ്റത് മുക്കം റോഡില്‍ ഗ്ലാസ് ഏജന്‍സിക്ക് സമീപത്തായിരുന്നു അപകടം. രാത്രി 8.10 നാണ് സംഭവം.കുന്ദമംഗലം ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളിലും ഒരു കാറിലും ഇടിച്ചു. സ്‌കൂട്ടര്‍ യാത്ര കാരനാണ് പരിക്കേറ്റത് .മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.