പ്രശസ്ത ഗായകൻ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് കലാലോകം. കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന ഷോയില്‍ ഒരു മണിക്കൂറോളം പാട്ടുകള്‍ പാടിയ ശേഷമായിരുന്നു കെ.കെ ഹോട്ടലിലേക്ക് മടങ്ങിയത്. ബോളിവുഡിന്റെ പ്രിയഗായകന്റെ അവസാന ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നൊമ്പരമായി മാറിയിരിക്കുകയാണ്.കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍ പറഞ്ഞു . രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ഡോ. കുനാല്‍ സര്‍ക്കാര്‍ അറിയിച്ചു.കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ ഇന്നലെ അവതരിപ്പിച്ച പരിപാടിക്കു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ അദ്ദേഹം ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.ഇപ്പോൾ പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാണികൾ. പരിപാടി നടന്ന വേദിയിൽ എസി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം വെട്ടിവിയർക്കുകയായിരുന്നു എന്നുമാണ് അവർ പറയുന്നത്. ഇതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
https://twitter.com/Omnipresent090/status/1531762445731016706?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1531762445731016706%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fchalachithram-film%2F2022%2Fjun%2F01%2Fsweat-during-the-event-kk-complained-that-the-ac-was-not-working-fan-shared-video-150452.html
നസ്രുല്‍ മന്ചയില് എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അവിടെയാണ് അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. അസാധാരണമായി വിയര്ത്തതിനാല് ഇതേക്കുറിച്ച് പരാതി പറയുന്നുണ്ടായിരുന്നു. അതൊരു തുറന്ന സ്റ്റേഡിയമായിരുന്നില്ല. അടഞ്ഞ സ്റ്റേഡിയമായിരുന്നു, ആള്‍ക്കൂട്ടം അധികമായിരുന്നു. സംഘാടകരുടെ അലംഭാവമാണ് അദ്ദേഹത്തിന് വിടപറയേണ്ടിവന്നത്.- എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ആരാധകന് കുറിച്ചത്.