നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍,കുട്ടികളുടെ കയ്യിൽ വാൾ അല്ല, പുസ്തകം വച്ചുകൊടുക്കാനാണ് ഹരീഷ് പറയുന്നത്. പകയ്ക്കും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവും സഹിഷ്ണുതയും പഠിപ്പിക്കാനും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഹരീഷ് പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു ഹരീഷിന്റെ പ്രതികരണം.
ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയത്.പെൺകുട്ടികൾ ജാഥയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു