മംഗളുരുവിന് സമീപത്തെ ഗ്രാമത്തിൽ പള്ളിയുടെ അകത്ത് ക്ഷേത്ര സമാന നിർമ്മിതി കണ്ടെത്തിയതോടെ സംഘർഷാവസ്ഥ. മംഗളുരുവിന് സമീപത്തെ മലാലി ജുമാ മസ്ജിദിനുള്ളിലാണ് “ക്ഷേത്രസമാനമായ വാസ്തുവിദ്യാ നിർമ്മിതി” കണ്ടെത്തിയതിത് ഇതേത്തുടർന്ന് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സാമഗ്രികൾ കണ്ടതിനെ തുടർന്ന് വിഎച്ച്പി പ്രവർത്തകർ മസ്ജിദിന് സമീപം പൂജാകർമ്മങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ മെയ് 26 രാവിലെ 8 വരെ പള്ളിയുടെ 500 മീറ്റർ പ്രദേശത്ത് സെക്ഷൻ 144 ഏർപ്പെടുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.മലാലി ഗ്രാമത്തിലെ പഴയ മസ്ജിദിന് താഴെ ഏപ്രിൽ 21 ന് മസ്ജിദിന്റെ നവീകരണ പ്രവർത്തനത്തിനിടെയാണ് ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ രൂപകൽപന കണ്ടെത്തിയത്. മസ്ജിദ് ഒരു കാലത്ത് ക്ഷേത്രമായിരുന്നോ എന്നറിയാൻ വിശ്വഹിന്ദു പരിഷത്ത് മലാലിയിൽ പൂജാകർമ്മങ്ങൾ നടത്തുന്നതോടെ വിഷയം സജീവചർച്ചയായി മാറി. ജില്ലാ ഭരണകൂടം എല്ലാം നിരീക്ഷിച്ചു വരികയാണെന്നും പ്രദേശത്ത് 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.