കോവിഡ് ഭേദമായി ആശുപത്രി വിട്ടാലും രോഗികളിൽ പകുതിപേർക്കും ഒരു രോഗ ലക്ഷണം രണ്ട് വർഷത്തോളം നിലനിക്കുമെന്ന് കണ്ടെത്തലുമായി ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന് നടത്തിയ പഠനം .
കോവിഡ് ബാധിച്ച ഭൂരിഭാഗം പേർക്കും വിവിധ അവയങ്ങളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും കോവിടിന്റെ വിവിധ ലക്ഷണങ്ങളിൽ ഒരെണ്ണമെങ്കിലും കുതിയോളം പേരില്‍ രണ്ട് വര്‍ഷം വരെ നിലനില്‍ക്കുമെന്ന് പഠനം കണ്ടെത്തുന്നു.
മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെങ്കിലും കിതപ്പ്, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട്, ക്ഷീണം, ഉറക്കമില്ലായ്മ മുതലായ ലക്ഷണങ്ങളാണ് കൂടുതലായി കൊവിഡ് ബാധിച്ചവരില്‍ രണ്ട് വര്‍ഷത്തോളം അവശേഷിക്കുമെന്ന് പഠനം പറയുന്നു.
കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തില്‍ രോഗബാധതരായ ചൈനയിലെ 1192 രോഗികളിലാണ് പഠനം നടത്തിയത്. 2020 ജനുവരി ഏഴ് മുതല്‍ മെയ് 29 വരെയുള്ള കാലയളവിലാണ് ഇവര്‍ കൊവിഡ് ബാധിതരായത്. കൊവിഡ് മുക്തി നേടി ആറ് മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനുശേഷവും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവരില്‍ വിശദമായ പഠനങ്ങള്‍ നടന്നു. ഓരോ പഠനം കഴിയുമ്പോഴും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി കാണുന്നുണ്ടെങ്കിലും ഒരു ലക്ഷണമെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷവും അവശേഷിക്കുന്നുവെന്ന് പഠനം കണ്ടെത്തുകയായിരുന്നു.

