നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞ ഭൂമിയിലെ ഇടമാണ് ബർമുഡ ട്രയാംഗിൾ . ചന്ദ്രനിലും ചൊവ്വയിലും വരെ കാല് കുത്തിയ മനുഷ്യന് കൃത്യമായി ബർമുഡ ട്രയാംഗിളിന്റെ നിഗൂഢതകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാളിതുവരെ ഈ പ്രദേശത്ത് കാണാതായത് 50 ഓളം കപ്പലുകളും 20 ഓളം വീമാനങ്ങളുമാണ്. അതിൽ ഉണ്ടായിരുന്നവരെ പറ്റി യാതൊരു വിവരവും ഇല്ലാ എന്നതും ഈ പ്രദേശത്തെ കുറിച്ചുള്ള ഭയം വലുതാക്കുന്നു.
എന്നാൽ ഇവിടെ യാതൊരു നിഗൂഢതയും ഇല്ലെന്ന അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു ആസ്ട്രേലിയന്‍ ശാസ്ത്രജ്ഞന് .
ബർമുഡ ട്രയാംഗിളിന്റെ എല്ലാ രഹസ്യങ്ങളും പരിഹരിച്ചെന്നാണ് ആസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്
കാള്‍ ക്രുസെല്‍ നിക്കി പറയുന്നത്. വടക്കൻ അറ്റലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബർമുഡ ട്രയാംഗിൾ, ഹോഡു കടൽ, ഡെവിൽസ് ട്രയാംഗിൾ, ലിംബോ ഒഫ് ദി ലോസ്റ്റ് എന്നൊക്കെ അറിയപ്പെടുന്നു. ഈ പ്രദേശം ഏകദേശം 500,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കടൽ മേഖലയാണ്. ഇത് ഭൂമദ്ധ്യരേഖക്കു സമീപമാണ്. ഈ മേഖലയിലെ മോശം കാലാവസ്ഥയും കപ്പിത്താനും പൈലറ്റിനുമൊക്കെ ഉണ്ടായേക്കാവുന്ന തെറ്റുകളുമാണ് കപ്പലുകളും വിമാനങ്ങളും ഇവിടെ വച്ച് അപ്രത്യക്ഷപ്പെടാൻ കാരണമാകുന്നതെന്നാണ് കാളിന്റെ പക്ഷം.