ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം സുരാജ് – പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം ജന ഗണ മന തീയേറ്ററിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്നു.
സിനിമയുടെ വിജയം പങ്ക് വെച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ് ബുക്കിൽ കുറിപ്പിട്ടു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറി. ആറ് വർഷങ്ങൾക്ക് ശേഷം ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി അയാൾ ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ. ബ്ലോക്ക് ബസ്റ്റർ എന്നായിരുന്നു താരം ഫേസ്ബുക്കിൽ കുറിച്ചത്.
പൃഥ്വി അവതരിപ്പിച്ച അരവിന്ദ് സ്വാമി നാഥൻ എന്ന വക്കീൽ കഥാപാത്രത്തിനെ പ്രശംസിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
‘വളരെ ചുരുക്കം സിനിമ മാത്രമേ രണ്ടാമത് ഒരു തവണ കൂടി തിയേറ്ററിൽ പോയി കാണാൻ ഇടയായിട്ടുള്ളു. അതിൽ ‘ജന ഗണ മന’ എന്ന ഒരു യാഥാർത്ഥ്യം തുറന്നു കാട്ടിയ സിനിമ കൂടി’, ‘ആദ്യമായി കിട്ടിയ വക്കീൽ വേഷം വളരെ മികച്ചതാക്കി പൃഥ്വിരാജ്’, ‘ഒരു പാട് ചിന്തകൾ തന്ന സിനിമ…. രാഷ്ട്രീയത്തിന്റെ കാണാപുറങ്ങൾ കാട്ടി തന്ന സിനിമ’, ‘രോമാഞ്ചിഫിക്കേഷൻ, പടം തീയാണ്’, ‘ഒരു സിനിമ തുടങ്ങുന്നതിനു മുമ്പേ രണ്ടാംഭാഗത്തിന് ട്രെയിലറുകൾ ഇറക്കി ഇത്രയും വലിയ ആത്മവിശ്വാസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായി എന്ന് ആ പടം കണ്ടപ്പോൾ മനസ്സിലായി’ എന്നിങ്ങനെയാണ് പ്രതികാരങ്ങൾ.
ക്വീൻ എന്ന സിനിമക്ക് ശേഷം ഡിജോ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജന ഗണ മന നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓള്‍ഡ്മങ്ക്‌സ് ആണ്.